സ്വകാര്യ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പട്ടിക്കാട്. ദേശീയപാത കല്ലിടുക്കിൽ വെച്ച് സ്വകാര്യ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന കോട്ടയം ചങ്ങനാശ്ശേരി ഇരിഞ്ചൽ വീട്ടിൽ റെജി (49) ആണ് മരിച്ചത്. തെക്കുംപാടത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഒരാഴ്ച മുൻപാണ് അപകടം സംഭവിച്ചത്. ദേശീയപാത കുറുകെ കടക്കുകയായിരുന്ന റെജിയെ തൃശ്ശൂർ പാലക്കാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഭാര്യ:  ഗിരിജ. മകൾ: കൃഷ്ണപ്രിയ (പട്ടിക്കാട് ഗവ. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്).



Post a Comment

0 Comments