മദ്യപിച്ച് അപകടകരമായ നിലയിൽ വാഹനമോടിച്ച ടോറസ് ലോറി ഡ്രൈവറെ പോലീസ് പിടികൂടി


പട്ടിക്കാട്.
ദേശീയപാതയിലൂടെ അപകടകരമായ നിലയിൽ വാഹനമോടിച്ച ടോറസ് ലോറി ഡ്രൈവറെ പീച്ചി പോലീസ് പിടികൂടി. ആലത്തൂർ മുടപ്പല്ലൂർ സ്വദേശി പുളിക്കൽ വീട്ടിൽ സന്തോഷ് (32) ആണ് പോലീസ് പിടിയിലായത്. വൈകീട്ട് നാലരയോടെ തൃശൂർ പാലക്കാട് ദേശീയപാതയിലാണ് സംഭവം. മൂന്ന് വരിപാതയിലൂടെ റോഡിന്റെ ഇരുവശത്തേക്കും വെട്ടിച്ച് അപകടകരമായ നിലയിലാണ് ഇയാൾ വാഹനം ഓടിച്ചു വന്നത്. വാഹനം തടഞ്ഞു നിർത്താൻ പലയിടത്തും ആളുകൾ ശ്രമിച്ചെങ്കിലും ഇയാൾ നിർത്താതെ കടന്നു പോവുകയായിരുന്നു. തുടർന്ന് ചെമ്പൂത്ര പാൽ സൊസൈറ്റിക്ക് മുന്നിൽ വെച്ചാണ് നാട്ടുകാർ ചേർന്ന് വാഹനം തടയുകയും ഡ്രൈവറെ പിടികൂടുകയും ചെയ്തത്. തുടർന്ന് സ്ഥലത്തെത്തിയ പീച്ചി പോലീസ് എസ്‌ഐ എ.ഒ ഷാജുവിനും സംഘത്തിനും ഇയാളെ കൈമാറി.



Post a Comment

0 Comments