തൃശ്ശൂർ. ദേശീയപാതയിൽ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവടങ്ങളിലെ അടിപ്പാതകളളുടെ നിർമ്മാണം ആറു മാസത്തിനകം ആരംഭിക്കുമെന്ന് തൃശ്ശൂർ എംപി ടി.എൻ പ്രതാപൻ പറഞ്ഞു. ദേശീയപാത വിഷയത്തിൽ എംപി വിളിച്ചുചേർത്ത യോഗത്തിൽ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടർ ബിപിൻ മധു ഇക്കാര്യം അറിയിച്ചതായി എംപി പറഞ്ഞു. നവംബർ മാസത്തിൽ ഇതുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കും. സർവീസ് റോഡുകൾക്ക് ഭൂമി ഏറ്റെടുക്കേണ്ടതില്ലാത്ത പ്രദേശങ്ങളിൽ പ്രവർത്തികൾ ഉടൻ ആരംഭിക്കും. ഇതിനായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സമയബന്ധിതമായി പ്രവർത്തികൾ നടക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്ന് എം പി നിർദ്ദേശിച്ചിട്ടുണ്ട്. യോഗത്തിൽ കെഎംസി പ്രൊജക്റ്റ് മാനേജർ നിരഞ്ജൻ റെഡ്ഡി, ഡി പി എം അർജുൻ,
രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ്, സി വി ജോസ്, എം.എ മൊയ്തീൻകുട്ടി, കെ.എം പൗലോസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജനകീയ സമിതി പ്രതിനിധികൾ വിവിധ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ, ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.


0 Comments