കണ്ണാറ സ്‌കൂളിൽ ജലം-ബാലോത്സവം നടത്തി


കണ്ണാറ. ജലത്തെ കൂടുതൽ അടുത്തറിയാനും ശാസ്ത്രീയമായി മനസ്സിലാക്കാനുംകുട്ടികൾക്ക് അവസരം ഒരുക്കി കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിൽ ജലം-ബാലോത്സവം സംഘടിപ്പിച്ചു.  ഒക്ടോബർ 29ന് കാലത്ത് 10 മണി മുതൽ മൂന്നു മണി വരെ നടന്ന പരിപാടിയിൽ ജലത്തെ അടുത്തറിയുന്ന തരത്തിലുള്ള വിവിധ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും പഠനാനുഭവങ്ങളും ഉൾപ്പെടുത്തിയിരുന്നു. പാട്ടും കഥകളും കളികളുമായി കുട്ടികളെ സാമൂഹ്യ ജീവിതത്തിലെ അരുതുകളേയും അതുതായ്മകളേയും അതിജീവനത്തിനുള്ള വഴികളേയും പരിചയപ്പെടുത്തി. ബാലോത്സവം സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സൻ ഇന്ദ്രജിത്ത് കാര്യാട്ട്, മേഖലാ ബാലവേദി കൺവീനർ ദയ, പരിഷത് പ്രവർത്തകരായ സോമൻ കാര്യാട്ട്,  ഇന്ദ്രജിത്ത്, സൂരജ്, ഹെഡ്മിസ്ട്രസ്സ് മേഴ്‌സി വർഗ്ഗീസ് എന്നിവരാണ് ബാലോത്സവ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.


Post a Comment

0 Comments