പീച്ചി: പൊതു വിദ്യാഭ്യാസ വകുപ്പിന്റേയും സമഗ്ര ശിക്ഷാ കേരളയുടേയും സംയുക്കാഭിമുഖ്യത്തിൽ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്‌കഫോൾഡ് എന്ന പരിപാടിയുടെ തൃശൂർ ജില്ലാ തല ഉദ്ഘാടനവും ദ്വിദിന ശില്പശാലയും ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. സജു നിർവഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ സമഗ്ര ശിക്ഷാ കേരളം, തൃശൂർ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ.ബിനോയ് എൻ.ജെ, ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ ജെയ്‌സൺ. സി.പി., മായാ പ്രമോദ് എന്നിവർ സംസാരിച്ചു. കേരളത്തിലെ സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ബിപിഎൽ വിഭാഗത്തിൽ പെട്ട കുടുംബങ്ങളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച അക്കാദമിക സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിനും ആധുനിക തൊഴിൽ മേഖലകൾക്കാവശ്യമായ നൈപുണികളിലുള്ളപരിശീലനവും നൽകുന്നതോടൊപ്പം ആത്മവിശ്വാസവും വ്യക്തിത്വ വികാസവും വികസിപ്പിക്കുന്നതിന് പ്രാപ്തരാക്കുന്ന പരിപാടിയാണ് സ്‌കഫോൾഡ്.


0 Comments