പട്ടിക്കാട്. കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി കൃഷിനാശം ഉണ്ടായ തച്ചുകുന്നേൽ കുരിയന്റെ കൃഷിയിടം പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ തേനീച്ച വേലിയും സോളാർ കമ്പിവേലിയും സ്ഥാപിച്ചിരുന്നെങ്കിലും അവയൊന്നും കാട്ടാന ശല്യത്തിന് പരിഹാരമായില്ല എന്നും പുതിയ പദ്ധതികൾ കൊണ്ടുവരാൻ സർക്കാർ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിൽ 11 കിലോമീറ്റർ ദൂരത്തിൽ ഹാങിങ് സോളാർ ഫെൻസിങ് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും അത് വിജയം കണ്ടാൽ അതിനാവശ്യമായ ഫണ്ട് കണ്ടെത്തി പഞ്ചായത്തിൽ നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. തച്ചുകുന്നേൽ കുരിയന്റെ കൃഷിയിടത്തിൽ കഴിഞ്ഞ വർഷവും കാട്ടാന ഇറങ്ങി കൃഷിനാശം വരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃഷി ഓഫീസർ റിപ്പോർട്ട് സമർപ്പിക്കുമെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

.jpeg)
0 Comments