പട്ടിക്കാട്. ദേശീയപാത തമ്പുരാട്ടിപ്പടിയിൽ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് ടോറസ് ലോറിക്ക് തീപിടിച്ചത്. പുറകിൽ ഡീസൽ ടാങ്കിന് സമീപത്തുള്ള ടയറുകൾക്കാണ് തീ പിടിച്ചതെങ്കിലും അപകടം ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടതുകൊണ്ട് വൻ ദുരന്തം ഒഴിവായി. വൈകീട്ട് മുന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. ആലത്തൂർ നിന്നും കൊടുങ്ങല്ലൂരിലേയ്ക്ക് കരിങ്കല്ല് കയറ്റി പോവുകയായിരുന്നു ടോറസ് ലോറി. പുറകിൽ ഇടതുവശത്തുള്ള നാല് ടയറുകൾക്കാണ് തീ പിടിച്ചിട്ടുള്ളത്. അപകടകാരണം വ്യക്തമല്ല. അപകടം നടന്ന ഉടൻ പീച്ചി പോലീസ് സ്ഥലത്തെത്തി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തൃശൂരിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ചു. അസി. സേറ്റേഷൻ ഓഫീസർ പി.കെ ശരത്ചന്ദ്ര ബാബു, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ ബാബുരാജ്, ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർമാരായ അബീഷ് ഗോപി, ബിജോയ് ഈനാശു, സജിൻ, ജിബിൻ, ഹോം ഗാർഡ് ഷിബു എന്നിവരാണ് അഗ്നിശമനസേനാ സംഘത്തിൽ ഉണ്ടായിരുന്നത്.


0 Comments