പട്ടിക്കാട്. വർദ്ധിച്ചുവരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മണ്ണുത്തിയിൽ നടന്ന പരിപാടിയിൽ ഡിസിസി ജനറൽ സെക്രട്ടറി സുന്ദരൻ കുന്നത്തുള്ളി ദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. വിലക്കയറ്റത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ യാതൊരുവിധ ഇടപെടലുകളും നടത്തുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. പലചരക്ക് പച്ചക്കറി എന്നിവയുടെ വിലക്കയറ്റം തടയുന്നതിൽ സർക്കാരുകൾ പൂർണ്ണ പരാജയമാണെന്നും സുന്ദരൻ കുന്നത്തുള്ളി പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി, കെപിസിസി അംഗം ലീലാമ്മ തോമസ്, മണ്ഡലം പ്രസിഡൻറ് മാരായ എം യു മുത്തു തങ്ങൾ, ബാബു തോമസ്, കെ പി ചാക്കോച്ചൻ, ബിന്ദു കാട്ടുങ്ങൽ, ജേക്കബ് പോൾ, സുശീല രാജൻ, ഷിബു പോൾ, സി വി ജോസ്, പൗലോസ് കറുത്തേടത്ത്, സുഭദ്ര വി.പി, വി ബി ചന്ദ്രൻ, കെ എ ഗോപാലൻ എന്നിവർ സംസാരിച്ചു.


0 Comments