സി.ഐ.ടി.യു ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തി


പട്ടിക്കാട്. തുറമുഖങ്ങൾ വഴിയും മറ്റ് മാർഗ്ഗങ്ങളിലൂടെയും മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ നാട്ടിലേക്ക് കടത്തുന്നതിനെതിരെ സർക്കാരുകൾ കർശന നടപടികൾ സ്വീകരിക്കണമെന്ന് സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് ടി.ശ്രീകുമാർ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ഹെഡ് ലോഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ പട്ടിക്കാട് നടത്തിയ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗത്തിനെതിരെ എല്ലാ മേഖലകളിലും ബോധവൽക്കരണ പരിപാടികൾ ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.ഐ.ടി.യു മണ്ണുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സി.പി.ഐ.എം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.സിദ്ദിഖ്, കൃഷ്ണമണി, ഏരിയ കമ്മിറ്റി ഭാരവാഹി കെ.എൽ.ജോണി, മേഖലാ സെക്രട്ടറി പി.വി സുദേവൻ എന്നിവർ പ്രസംഗിച്ചു. ചുമട്ടുതൊഴിലാളികൾ ലഹരി വിമുക്ത പ്രതിജ്ഞയെടുത്തു.



Post a Comment

0 Comments