മുതിർന്ന പൗരന്മാർക്കുള്ള യാത്ര ആനുകൂല്യം റെയിൽവേ പുനസ്ഥാപിക്കണം : പെൻഷനേഴ്‌സ് അസോസിയേഷൻ


തൃശ്ശൂർ. മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ആനുകൂല്യം  നിർത്തലാക്കിയത് റെയിൽവേ പുനസ്ഥാപിക്കണമെന്ന് ബി.എസ്.എൻ.എൽ ആന്റ് ഡി.ഒ.ടി പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. നവംബർ 15 ന് തൃശ്ശൂരിലെ ആർക്കിടെക്റ്റ് ആന്റ് എഞ്ചിനീയേഴ്‌സ് ഹാളിൽ ചേർന്ന സമ്മേളനം ബി.എസ്.എൻ.എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ എ.എസ് സുകുമാരൻ  ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.വി.ജോൺ അധ്യക്ഷനായി. സംഘടനയുടെ ദേശീയ പ്രസിഡന്റ് തോമസ് ജോൺ, ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ. ശശികുമാർ, എഫ്.എൻ.സി.ടി.ഒ സംസ്ഥാന സെക്രട്ടറി രാമദാസ്, സി.ടി.കൊച്ചു ദേവസി, സി.കെ.ഹരികുമാർ, കെ.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പെൻഷൻ റിവിഷൻ, മെഡിക്കൽ ആനുകൂല്യങ്ങൾ, ഗ്രൂപ്പ് ഇൻഷൂറൻസ് എന്നീ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു.



Post a Comment

0 Comments