പട്ടിക്കാട്. പീച്ചിറോഡ് ജങ്ഷനിൽ റോഡിന് ഇരു ഭാഗത്തും ടുവീലറുകൾ പാർക്കു ചെയ്യുന്നത് ആംബുലൻസുകൾക്കും മറ്റു വാഹനങ്ങൾക്കും തടസ്സമുണ്ടാക്കുന്നതായി പരാതി. ആശുപതിക്ക് സമീപമായതിനാൽ ഇവിടെ ഓട്ടോ റിക്ഷാ പാർക്കിംഗിനോട് ചേർന്ന് ആംബുലൻസുകൾക്കും പാർക്കു ചെയ്യേണ്ടതുണ്ട്. എന്നാൽ രാവിലെ മുതൽ വൈകുന്നേരം വരെ സ്ഥിരമായി ടൂവീലറുകൾ ഇവിടെ പാർക്ക് ചെയ്യുകയാണ്. ഇത് ഇവിടെ പാർക്കിങ് നടത്തുന്ന ആംബുലൻസിനും ഓട്ടോറിക്ഷകൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മറ്റ് വാഹനങ്ങളും റോഡിലേക്ക് കയറ്റി നിർത്തിയിടുന്നതോടെ പീച്ചിറോഡ് ജങ്ഷനിൽ മിക്ക സമയങ്ങളിലും ബ്ലോക്ക് ഉണ്ടാകുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി ഉയരുന്നുണ്ട്.


0 Comments