അക്ഷരമാണ് ലഹരി: ലഹരി വിരുദ്ധ സെമിനാർ നടത്തി


വാണിയമ്പാറ.  യുവാക്കളിലും വിദ്യാർഥികളിലും വർധിച്ചു വരുന്ന ലഹരി-മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വാണിയമ്പാറ ഗ്രാമീണ വായനശാല ലഹരിവിരുദ്ധ സെമിനാർ നടത്തി. ലഹരി മുക്ത കേരളം എന്ന ലക്ഷ്യത്തോടെ  സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന "വിമുക്തി"പദ്ധതിയുമായി സഹകരിച്ചുകൊണ്ട് സംസ്ഥാന ലൈബ്രറി കൗൺസിൽ വായനശാലകളിലൂടെ നടത്തുന്ന പ്രചാരണ പ്രവർത്തനമാണ് "അക്ഷരമാണ് ലഹരി, വായനയാണ് ലഹരി" എന്ന ക്യാമ്പയിൻ. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ  പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം കെ.പി ചാക്കോച്ചൻ  ഉദ്ഘാടനം ചെയ്തു. സിവിൽ പോലീസ് ഓഫീസർ മോഹൻകുമാർ ലഹരി വിരുദ്ധ ക്ലാസ്സ്‌ എടുത്തു. ജോർജ് ഇടശ്ശേരി പീച്ചി ജനമൈത്രി പോലീസ് ഉദ്യോഗസ്ഥൻ ഫ്രിൻസൻ,  ജോർജ് കുരുവേലിൽ, വായനശാല സെക്രട്ടറി ഷാജൻ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ജൂബിലി, കെ.സി വിനോദ് എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments