ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു


പട്ടിക്കാട്. കോൺഗ്രസ്  പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ദേശീയ അധ്യക്ഷയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 38ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. വഴുക്കുംപാറ ഐഎൻടിയുസി ഓഫീസിൽ നടന്ന പരിപാടിയിൽ മിൽമ ഡയറക്ടർബോർഡ് അംഗം ഭാസ്‌കരൻ  ആദം കാവിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ അധ്യക്ഷനായിരുന്നു. കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി, കോതോട്ടിൽ അനിയൻ നായർ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഐ.എൻ.ടി.യു.സി പ്രസിഡന്റ് ബാബു ഇടശ്ശേരി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.വി.ജോസ്, വഴുക്കുംപാറ ക്ഷീരസഹകരണ സംഘം പ്രസിഡന്റ് ജോർജ് ഇടശ്ശേരി മണ്ഡലം എക്‌സിക്യൂട്ടീവ് കെ.എം. പൗലോസ്, മുൻ പഞ്ചായത്തംഗം സാലി തങ്കച്ചൻ, മണ്ഡലം  സെക്രട്ടറി ഷാജൻ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. കോൺഗ്രസിന്റെ വാർഡ് തല നേതാക്കളും പ്രവർത്തകരും നേതൃത്വം നൽകി.



Post a Comment

0 Comments