എഐടിയുസി സ്ഥാപകദിനം ആചരിച്ചു


പട്ടിക്കാട്. എഐടിയുസി പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ 102 മത് സ്ഥാപകദിനം ആചരിച്ചു. ഇതിന്റെ  ഭാഗമായി    പീച്ചി റോഡ് ജങ്ഷനിലെയും മുടിക്കോട് ജങ്ഷനിലെയും  ഓട്ടോറിക്ഷ യൂണിറ്റുകളിൽ എ.ഐ.ടി.യു.സി  പഞ്ചായത്ത് സെക്രട്ടറി ഷിജോൺ പട്ടിക്കാട് പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഡോ. പ്രദീപ്, രാജേഷ്, എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റിയംഗം നിജു, വിനീഷ്, യൂണിറ്റ് സെക്രട്ടറിമാരായ ശുഭലാൽ, രമേഷ്, രാമകൃഷ്ണൻ, സദുലാൽ, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments