അജ്ഞാത രോഗത്തിന്റെ ദുരിതക്കയത്തിലാണ് പ്രവീണ; ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം വേണം


പട്ടിക്കാട്. ഇതുവരെയും കണ്ടെത്താൻ കഴിയാത്ത അപൂർവ്വ രോഗത്തിന് ചികിത്സ തേടുന്ന പ്രവീണയ്ക്ക് (22) സന്മനസ്സുകളുടെ  സഹായം ആവശ്യമുണ്ട്. രോഗം അതീവ ഗുരുതരമായതിനെ തുടർന്ന് ഇപ്പോൾ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ യിലാണ്. കാർപെന്ററായ ആശാരിക്കാട് തറയിൽ മുരളീധരന്റെയും ലളിതയുടെയും മകളായ പ്രവീണയെ മൂന്നു മാസം മുമ്പാണ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പലവിധ ടെസ്റ്റുകൾ നടത്തിയിട്ടും രോഗം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. പ്രകടമായ ലക്ഷണങ്ങൾ കണക്കിലെടുത്ത് ഒരു മാസം ചികിത്സ നടത്തി. കാര്യമായ കുറവ് അനുഭവപ്പെട്ടില്ല. പിന്നീട് ഒരു മാസത്തോളം ആയുർവ്വേദ ചികിത്സ നടത്തി നോക്കി. ഇതിനിടെ പ്രവീണയുടെ കണ്ണിന്റെ കാഴ്ച ശക്തി ക്രമേണ നഷ്ടമാകാൻ തുടങ്ങി. സംസാര ശേഷിയും നഷ്ടമായി. ശാരീരികമായ ബുദ്ധിമുട്ടുകൾ ഗുരുതരമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എംആർഐ സ്‌കാനിംഗ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾ നടത്താൻ കഴിയാതായി. വിദഗ്ധ നിർദ്ദേശത്തെ തുടർന്നാണ് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്ര വേശിപ്പിച്ചത്.  ഇതുവരെയും പ്രവീണയുടെ രോഗം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചികിത്സയും മറ്റ് ആശുപത്രി ചെലവുകളും മൂലം വലിയ സാമ്പത്തിക ബാധ്യതയിലാണ് കുടുംബം. മുരളിയുടെ വരുമാനം മാത്രമാണ് കുടുംബത്തിന് ആകെ ഉണ്ടായിരുന്നത്. പഠനത്തിൽ മിടുക്കിയായ പ്രവീണ ജേണലിസം ബി രുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്. പ്രവീണയുടെ  ജീവൻ നി ലനിർത്തുന്നതിനും, തുടർച്ചികിത്സയ്ക്കും മരുന്നിനുമൊക്കെയായി വലിയൊരു തുക ആവശ്യമുണ്ട്. ഇതിനായി മന്ത്രി കെ.രാജൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി, ജില്ലാ പഞ്ചായ ത്ത് മെമ്പർ കെ.വി.സജു എന്നിവർ രക്ഷാധികാരികളായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ചെയർമാൻ: ശ്രീവിദ്യ രാജേഷ് (നടത്തറ പഞ്ചായത്ത് പ്രസിഡന്റ്  9496046068) കൺവീനർ : മിനി വിനോദ് (7ാം വാർഡ് മെമ്പർ 8606393082) ട്രഷറർ: ഐശ്വര്യ ലിന്റോ (ഒല്ലൂക്കര ബ്ലോക്ക് മെമ്പർ 9746628147) എന്നിവരാണ് മറ്റു ഭാരവാഹികൾ. ചേരുംകുഴി കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ പ്രവീണ ചികിത്സാ സഹായ സമിതി എന്ന പേരിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

Account No: 40728101023479 
IFSC CODE: KLGB0040728
ഗൂഗിൾ പേ നമ്പർ : 7593902426





Post a Comment

0 Comments