പ്രവീണയ്ക്ക് ചികിത്സാ സഹായവുമായി വിലങ്ങന്നൂരിലെ വ്യാപാരികൾ


വിലങ്ങന്നൂർ. അജ്ഞാത രോഗം ബാധിച്ച്  ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന  പ്രവീണ മുരളീധരന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ പണം സമാഹരിച്ചു നൽകി. വ്യാപാരികളിൽ നിന്ന് സമാഹരിച്ച തുകയും വിലങ്ങന്നൂരിലെ ഗോൾഡൻ കളർ ഷോപ്പിന്റെയും സുഹൃത്തുക്കളുടെയും സംഭാവനയും ബി.എം.എസ് തൊഴിലാളികളുടെ സംഭാവനയും ഉൾപ്പെടെയുള്ള 60,000 രൂപയാണ് നൽകിയത്. യൂണിറ്റ് പ്രസിഡന്റ് വർഗീസ് പാറേക്കാടൻ ചികിത്സ സഹായ നിധി ചെയർമാനും നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ശ്രീവിദ്യ രാജേഷിന് തുക കൈമാറി.  വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ.രജിത്ത്, ചികിത്സാ സഹായനിധി കൺവീനറും പഞ്ചായത്ത് മെമ്പറുമായ മിനി വിനോദ്, ഏകോപന സമിതി ജനറൽ സെക്രട്ടറി സജി താന്നിക്കൽ, പുത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി വാരപ്പെട്ടിയിൽ, ഷാജി പീറ്റർ, കെ.കെ.രാജു,സിജോ തെക്കൻ എന്നിവരുംപങ്കെടുത്തു. വിലങ്ങന്നൂരിൽ കളേഴ്‌സ് എന്ന വ്യാപാര സ്ഥാപനം നാത്തിയിരുന്ന ടി.ആർ.മുരളീധരന്റെ മകളാണ് പ്രവീണ. ഇപ്പോൾ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ  ചികിത്സയിലാണ്. പ്രവീണയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി വിവിധ മേഖലകളിൽ നടക്കുന്ന പരിപാടികളിൽ എല്ലാവരും പങ്കാളികളാകണമെന്ന് ഏകോപന സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു.


Post a Comment

0 Comments