വയോജനങ്ങൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


കണ്ണാറ. പതിനാറാം വാർഡ് കണ്ണാറയിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കണ്ണാറയിലെ ആശാരിക്കാട് ബാങ്ക് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ രേഷ്മ സജീഷ് അധ്യക്ഷത വഹിച്ചു. ആർപി അനിത ക്ലാസിന് നേതൃത്വം നൽകി. ഒറ്റപ്പെട്ട അവസ്ഥയിലൂടെ കടന്നുപോകുന്ന വയോജനങ്ങൾ നേരിടേണ്ടിവരുന്ന മാനസിക പിരിമുറുക്കത്തെക്കുറിച്ചും അതുമൂലം സംഭവിക്കുന്ന ശാരീരീക മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചും ബോധവൽക്കരണം നടത്തി. ജെന്റർ റിസോഴ്‌സ് പേഴ്‌സൻ മേരി സണ്ണി, ആശാവർക്കർ രാധവാസു തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments