കണ്ണാറ. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു. വാർഡ് മെമ്പർ രേഷ്മ സജീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പിടിഎ പ്രസിഡണ്ട് എംപി വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പത്രപ്രവർത്തകരായ ജോർജ് പൊടിപ്പാറയും കെഎസ് രാധാകൃഷ്ണനും പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. അധ്യാപിക ചിത്രലേഖ പാഠ്യപദ്ധതി പരിഷ്‌കരണ രൂപരേഖ വിശദീകരിച്ചു. പ്രധാന അധ്യാപിക മേഴ്‌സി വർഗീസ്, മാനേജ്‌മെന്റ് കമ്മറ്റി അംഗം മോഹനൻ, സ്റ്റാഫ് സെക്രട്ടറി സൈജു തുടങ്ങിവർ സംസാരിച്ചു.


0 Comments