പട്ടിക്കാട്. ദേശീയപാതയോരത്തെ അശാസ്ത്രീയ കാന നിർമ്മാണത്തിന്റെ ഭാഗമായി വഴുക്കുംപാറ ഗ്രാമീണ വായനശാല വെള്ളക്കെട്ടിലായി. ഇതോടെ സമീപത്തെ അങ്കണവാടിയിലെത്തുന്ന കുട്ടികൾക്കും അവിടേയ്ക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയായി. വഴുക്കുംപാറ മേൽപ്പാതയിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് വായനശാലയിലെ വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. എത്രയും വേഗം ഇതിനൊരു പരിഹാരം കാണണം എന്നാവശ്യപ്പെട്ട് വായനശാല പ്രസിഡന്റ് കെ.പി അലക്‌സാണ്ടർ, സെക്രട്ടറി സാജൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി.


0 Comments