ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ പാണഞ്ചേരി യൂണിറ്റ് കൺവെൻഷൻ


പട്ടിക്കാട്. ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.എ) പാണഞ്ചേരി യൂണിറ്റ് കൺവെൻഷൻ പട്ടിക്കാട് പാണഞ്ചേരി സൊസൈറ്റി ഹാളിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡൻറ് ജെസിന്ത പോളി അധ്യക്ഷത വഹിച്ച കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗം പങ്കജം ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായ പി എം പുഷ്പകുമാരി, സെക്രട്ടറി രമാദേവി, ട്രഷറർ മേരി കെ.കെ എന്നിവർ റിപ്പോർട്ടുകളും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി എ ജയ, പ്രസിഡൻറ് ടി ജെ സണ്ണി, എന്നിവർ പങ്കെടുത്ത് സംസാരിച്ചു. യൂണിറ്റ് കമ്മിറ്റി അംഗങ്ങളും എസ്എച്ച്ജി അംഗങ്ങളും കൺവെൻഷനിൽ പങ്കെടുത്തു. വിലവർധനവിന് എതിരെയും മയക്കുമരുന്നിന്റെ അമിത ഉപയോഗത്തിന് എതിരെയും പ്രമേയം അവതരിപ്പിച്ചു.



Post a Comment

0 Comments