പീച്ചി മേഴ്‌സി കോൺവെന്റിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു


പീച്ചി. മേഴ്‌സി കോൺവെന്റ് എൽ പി സ്‌കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു. കോൺവെന്റിൽ നടന്ന പരിപാടി സ്‌കൂളിലെ പൂർവവിദ്യാർത്ഥിയും എറണാകുളം പ്രിൻസിപ്പൽ ജഡ്ജുമായ ഹണി എം വർഗീസ് ഉദ്ഘാടനം ചെയ്തു. സുവർണ ജൂബിലിയുടെ  ഭാഗമായി റവ ഫാദർ ഫ്രാൻസിസ് തരകൻ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്റെ അധ്യക്ഷതവഹിച്ച പരിപാടിയിൽ പൂർവവിദ്യാർത്ഥിയും തിരുവനന്തപുരം ചീഫ് ടൗൺ പ്ലാനറും ആയ ഷിജി ഇ ചന്ദ്രൻ മുഖ്യ അതിഥിയായിരുന്നു. സിസ്റ്റർ ജെസ്സിൻ തെരേസ, ഫാദർ ഫ്രാൻസിസ് തരകൻ, വാർഡ് മെമ്പർ ഷൈജു കുര്യൻ, ഫാദർ സിജോ പുത്തൂർ, മുൻ പ്രിൻസിപ്പൽമാരായ സിസ്റ്റർ റോസിലി ജോസ്, സിസ്റ്റർ വിവിയൻ, പ്രധാന അധ്യാപിക സിസ്റ്റർ ദീപ്തി പോൾ, പിടിഎ പ്രസിഡന്റ് മെജോയ് ടി.കെ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments