താമരവെള്ളച്ചാൽ വാർഡിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു


പീച്ചി. പതിനാലാം വാർഡ് താമരവെള്ളച്ചാലിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. വാർഡിലെ നിരാശ്രയരായ ജനങ്ങളെയും രോഗികളെയും സഹായിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിട്ടുള്ളത് എന്ന് പഞ്ചായത്ത് അംഗം അജിതാ മോഹൻദാസ് പറഞ്ഞു. സെന്റ് ജോസഫ് ദേവാലയത്തിലെ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പള്ളി വികാരി അലക്‌സ് ഇലഞ്ചിക്കലിന് ആദ്യ ബിരിയാണി നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ജാതി മത രാഷ്ട്രീയത്തിന് അതീതമായി വാർഡിലെ എല്ലാവരും ഒറ്റക്കെട്ടായാണ് പദ്ധതിക്കുവേണ്ടി മുന്നിട്ടിറങ്ങിയതെന്നും അത് വിജയം കണ്ടു എന്നും പദ്ധതിയുടെ ചെയർമാൻ സജി താന്നിക്കൽ പറഞ്ഞു. ഒരു ബിരിയാണിക്ക് 150 രൂപ വീതം ആയിരം ബിരിയാണിയായിരുന്നു സംഘാടകർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ജനങ്ങളുടെ സഹകരണം കൂടുതലായി ലഭിച്ചതോടെ 1400 ബിരിയാണിയാണ് ഓർഡറായി ലഭിച്ചതെന്ന് സംഘാടകർ പറഞ്ഞു. വൈസ് ചെയർമാൻമാരായ ബിനോയ് ജേക്കബ്, വിനോദ് തേനം പറമ്പിൽ, ദാസ് മണി, കൺവീനർ സി.എൽ വിൽസൺ, ജോയിന്റ് കൺവീനർമാരായ ഷാജി പെരുമന, കെ.ടി സജി, എ.ടി യാക്കോബ്, പ്രോഗ്രാം കോഡിനേറ്റർമാരായ ബിജുമോൻ ജോൺ, രമേശ്, ടി.ബി ജയപ്രകാശ്, ട്രഷറർ പ്രേമ ഭാസ്‌കരൻ എന്നിവരുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.



Post a Comment

0 Comments