ഉണർവ്വ് വയോജനക്ലബ്ബ് വാർഷിക ആഘോഷം


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ ഉണർവ്വ വയോജന ക്ലബ്ബിന്റെ വാർഷികം ആഘോഷിച്ചു. പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി.ബൈജു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ് അധ്യക്ഷത വഹിച്ചു. 29-ാം നമ്പർ അങ്കണവാടിയിൽ നടന്ന പരിപാടിയിൽ സരോജിനി പൊലിയേടത്ത്, സോമൻ കൊളപ്പാറ, അങ്കണവാടി വർക്കർ ബിനി വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.



Post a Comment

0 Comments