പട്ടിക്കാട്. പൂവൻചിറ ട്രൈബൽ ഹോസ്റ്റലിന് സമീപം താമസിക്കുന്ന മുല്ലരാൻ ജാനകി (62) ക്ക് തെരുവുനായുടെ കടിയേറ്റു. ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. വീട്ടുമുറ്റത്ത് കണ്ട നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇടത് കൈത്തണ്ടയിൽ നാലിടത്ത് കടിയേറ്റിയിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് ജാനകിയെ നായയിൽ നിന്നും രക്ഷിച്ചത്. തുടർന്ന് അവിടെ നിന്നും ഓടിപ്പോയ നായ പ്രദേശത്തെ വളർത്തുമൃഗങ്ങളെയും കടിച്ചിട്ടുണ്ട്. നായയെ പിന്നീട് ചത്ത നിലയിൽ പീച്ചി വലതുകര കനാലിൽ കണ്ടെത്തി. പ്രദേശത്ത് ആദ്യമായാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കടിയേറ്റതിനെ തുടർന്നു വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും അതിനുശേഷം തൃശ്ശൂർ ജില്ലാ ആശുപത്രിയിലും ജാനകി ചികിത്സ തേടി.


0 Comments