കോരംകുളം ക്ഷേത്രത്തിൽ നടപ്പുര നിർമ്മാണം: ധന നിധി സമാഹരണം ആരംഭിച്ചു


പട്ടിക്കാട്. കോരംകുളം ശ്രീ മഹാവിഷ്ണുധർമ്മശാസ്താ ക്ഷേത്രത്തിലെ നടപ്പുര നിർമ്മാണത്തിനു വേണ്ട ധന നിധി സമാഹരണം ആരംഭിച്ചു. ഒരു തൂണിന്റെ നിർമ്മാണത്തിനുള്ള സംഖ്യയായ 90,000 രൂപ പ്രബീൺ നീലാംബരിയിൽ നിന്നും ചെമ്പൂത്രക്ഷേത്രം കോമരം പി.ജി.ശിവരാമൻ ഏറ്റുവാങ്ങി. ചടങ്ങിൽ രവീന്ദ്രൻ മുല്ലപ്പിള്ളി, പുഷ്പാംഗദൻ എരട്ടേ പറമ്പിൽ, വിജ്ഞാന സൂര്യൻ ചക്കോത്ത്, ബിജു കൊല്ലമറ്റം, സനോജ് താണിക്കൽ, ചക്കോത്ത് ബാലകൃഷ്ണൻ നായർ വിനോദ് മൂത്തേരി, രാകേഷ് കാളത്തു പറമ്പിൽ, ചക്കോത്ത് രാമചന്ദ്രൻ തുടങ്ങിയവർ സംഭാവനകൾ നൽകി. ധനനിധി സമാഹരണ ചടങ്ങിൽ നെടിയംപറമ്പത്ത് പീതാംബരൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.



Post a Comment

0 Comments