പട്ടിക്കാട്. തൃശ്ശൂർ ജില്ലാ നിയമ സേവന അതോറിറ്റിയും താലൂക്ക് നിയമ സേവന കമ്മിറ്റിയും സംയുക്തമായി മണി കിണർ ആദിവാസി കോളനിയിൽ അദാലത്ത് സംഘടിപ്പിച്ചു. നിയമപരമായ അവബോധത്തിലൂടെയും വ്യാപനത്തിലൂടെയും പൗരന്മാരുടെ ശാക്തീകരണം എന്ന ക്യാമ്പയിന്റെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിച്ചത്. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ മഞ്ജിത് ടി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ അധ്യക്ഷനായ പരിപാടിയിൽ തലൂർ ദീപ്തി സ്‌കൂളിലെ ഹെഡ്മാസ്റ്റർ ഫാദർ ജോഷി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് ഹോമിയോ മെഡിക്കൽ ഓഫീസർ ഹേന, വാർഡ് മെമ്പർ സുബൈദ അബൂബക്കർ, താലൂക്ക് നിയമ സേവന കമ്മിറ്റി സെക്രട്ടറി അർച്ചന പി ശിവൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. അഡ്വ: ശ്രുതിഷ് ഗോത്രവർഗ്ഗക്കാരുടെ അവകാശങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ദീപ്തി തലോർ സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റുമായി ചേർന്ന് കോളനി നിവാസികൾക്ക് ഭക്ഷ്യ ധാന്യകിറ്റ് വിതരണം നടത്തി. തുടർന്ന് ഹോമിയോ മെഡിക്കൽ ക്യാമ്പും ഉണ്ടായിരുന്നു.


0 Comments