പാണഞ്ചേരി പഞ്ചായത്ത് ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് മാർച്ചും ധർണയും നടത്തി

പട്ടിക്കാട്. ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ വിഷയങ്ങളിൽ പാണഞ്ചേരി പഞ്ചായത്ത് ജനവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ്ണ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പ്രധാന കുടിവെളള സ്രോതസ്സായ ജലനിധി പദ്ധതി നിലച്ചുപോയിട്ടും അത് പുനരുജീവിപ്പിക്കാൻ ഒരു ഇടപെടലും പഞ്ചായത്ത് നടത്തുന്നില്ല എന്ന്  ജോസ് വള്ളൂർ ആരോപിച്ചു. കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറിമാരായ എംഎൽ ബേബി, സജീവൻ കുരിയച്ചിറ, പീച്ചി മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്  ലീലാമ്മ തോമസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് ബ്ലെസൻ വർഗീസ്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിന്ദു ബിജു, സി.വി. ജോസ്, സജി താന്നിക്കൽ, റോയ് തോമസ്, പഞ്ചായത്ത് അംഗങ്ങളായ സുശീല രാജൻ, ഷൈജു കുര്യൻ, സി എസ് ശ്രീജു, വി.ബി ചന്ദ്രൻ, കെ.എ. പൗലോസ്, ജിഫിൻ ജോയ് തുടങ്ങിയവർ പങ്കെടുത്തു. ലൈഫ് പദ്ധതിയിൽ അർഹരായവർക്ക് വീട് നൽകുക, വഴിവിളക്കുകൾ തെളിയിക്കുന്നതിന് നടപടികൾ സ്വീകരിക്കുക,  ഗ്രാമീണ റോഡുകളുടെ തകർച്ച പരിഹരിക്കുക, കൃഷിക്ക് ആവശ്യമായ വളവും സബ്സിഡിയും ലഭ്യമാക്കുക, ക്ഷേമ പെൻഷൻ വിതരണത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയത്.



Post a Comment

0 Comments