കേരഫെഡ് പച്ചതേങ്ങ സംഭരണം ഡിസംബർ 1 മുതൽ പാണഞ്ചേരി സ്വാശ്രയ കർഷക സമിതിയിൽ ആരംഭിക്കുന്നുണ്ട്. കിലോയ്ക്ക് 32 രൂപ നിരക്കിലാണ് സംഭരണം നടത്തുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 3 വരെയാണ് സംഭരണം. തേങ്ങ നൽകുവാൻ വരുന്ന കർഷകർ 9495600484 എന്ന നമ്പറിൽ ഓഫീസ് പ്രവർത്തി സമയങ്ങളിൽ മുൻകൂട്ടി വിളിച്ച് ബുക്ക് ചെയ്തതിനു ശേഷം തേങ്ങ കൊണ്ടുവരേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു. മറ്റുള്ള സംഭരണ കേന്ദ്രങ്ങളിലേയ്ക്ക് കാർഡ് അനുവദിക്കപ്പെട്ടിട്ടുള്ള കർഷകർ സ്വാശ്രയ കർഷക സമിതിയിൽ തേങ്ങ നൽകുവാൻ ഉദ്ദേശിയ്ക്കുന്നുണ്ടെങ്കിൽ നിലവിൽ ലഭിച്ചിട്ടുള്ള കാർഡ് തിരിച്ചേൽപ്പിച്ച ശേഷം പുതിയ സർട്ടിഫിക്കറ്റും കാർഡും വാങ്ങിക്കേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.

0 Comments