കരിങ്കല്ലിന്റെ അമിതവില നിയന്ത്രിക്കണമെന്ന് കേരള കോൺഗ്രസ്


പട്ടിക്കാട്. കരിങ്കല്ലിന്റെ അമിത വില നിയന്ത്രിക്കുക, കരിങ്കല്ലിന്റെ ക്ഷാമം പരിഹരിക്കുക, നിർമ്മാണ പ്രവർത്തനങ്ങളുടെ സ്തംഭനം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം ചേർന്നു.  ചെറുതും വലുതുമായ അടഞ്ഞുകിടക്കുന്ന മുഴുവൻ പാറമടകളും തുറന്ന് പ്രവർത്തിക്കുക, പരിസ്ഥിതി വനം വകുപ്പുകളുടെ അനാവശ്യ ഇടപെടലുകൾ എത്രയും പെട്ടെന്ന് ഒഴിവാക്കുന്നതിനു വേണ്ട നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. മണ്ഡലം പ്രസിഡന്റ് രാജു പാറപ്പുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി തോമസ്സ് മായാലിൽ, ജില്ലാ ജനറൽ സെക്രട്ടറി ബേബി നെല്ലിക്കുഴി, കേരള കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് മുതുകാട്ടിൽ, സി.ഡി റോയ്, എംപി വിൽസൻ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments