പട്ടിക്കാട്. ബികെഎംയു പാണഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു. മണ്ഡലം സെക്രട്ടറി എൽ.എ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി ഡി റെജി, കെ എ അബൂബക്കർ, അഡ്വ. എൽദോ, ജിനേഷ് പീച്ചി, വി എ മൊയ്ദീൻ, ഷിജോൺ പട്ടിക്കാട്, രാജേഷ്, മത്തായി തുടങ്ങിയവർ സംസാരിച്ചു. ബഫർ സോൺ വിഷയവും വന്യമൃഗ ശല്യവും ഉൾപ്പെടെയുള്ള വിഷയങ്ങൾ കൺവെൻഷൻ ചർച്ച ചെയ്തു. പുതിയ ഭാരവാഹികളായി സെക്രട്ടറി മത്തായി കെ എ., പ്രസിഡന്റ് വി.ജെ ഫ്രാൻസീസ് എന്നിവർ ഉൾപ്പെട്ട 11 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.


0 Comments