പട്ടിക്കാട്. കർഷകർക്ക് വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം നൽകണമെന്ന് കേരള കോൺഗ്രസ് (എം) പാണഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വാണിയമ്പാറ, അടുക്കളപ്പാറ. തോണിക്കൽ, മയിലാട്ടുംപാറ എന്നീ പ്രദേശങ്ങളിൽ വന്യമൃഗശല്യം മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകണം. 25 വർഷങ്ങൾക്കു മുമ്പ് വന്യമൃഗ ശല്യം ഇല്ലാതിരുന്ന പല പ്രദേശങ്ങളിലും ഇപ്പോൾ നിരന്തരമായി വന്യമൃഗങ്ങളുടെ ഉപദ്രവം ഉണ്ടാകുന്ന തിനെ കുറിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പഠനം നടത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് രാജു പാറപ്പുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബേബി നെല്ലിക്കുഴി, തോമസ് മായാലിൽ, ജോസ് മുട്ടത്തുകാട്ടിൽ, ജോസ് മുതുകാട്ടിൽ, സി.ഡി.റോയ്, എം.പി വിൽസൻ, ഭാസ്‌കരൻ ആചാരി എന്നിവർ പങ്കെടുത്തു.


0 Comments