പട്ടിക്കാട്. നവംബർ 26, 27 തീയതികളിലായി നടക്കുന്ന ഐഎൻടിയുസി മാടക്കത്തറ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് കരുവാൻ കാട് ഫുട്‌ബോൾ ടർഫ് കോട്ടിൽ നടന്ന ഫൈവ്‌സ് ടൂർണമെന്റ് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ജോൺസൺ മല്ലിയത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഐഎൻടിയുസി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി മുഖ്യ അതിഥിയായിരുന്നു. സ്വാഗതസംഘം ഭാരവാഹികളായ എം.എം ബഷീർ, വിനീഷ് തണ്ടാശ്ശേരി, വിദ്യാരാജ്, സത്യൻ വെള്ളാനിശ്ശേരി, നിഖിൽദേവ്, അരുൺ പുത്തൻപുരയ്ക്കൽ, ലിയോ മാർട്ടിൻ, എന്നിവർ ഫുട്‌ബോൾ മത്സരങ്ങൾക്ക് നേതൃത്വം നൽകി.


0 Comments