ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം: പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ദേശീയ പുനരർപ്പണ ദിനമായി ആചരിച്ചു


പീച്ചി. ഇന്ദിരാഗാന്ധിയുടെ 38 മത് രക്തസാക്ഷിത്വ ദിനം പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങന്നൂർ സെന്ററിലെ ഇന്ദിരാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ആചരിച്ചു. പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ്  അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചരിത്രത്തിന് മേൽ എത്രയൊക്കെ കണ്ണടച്ചാലും മറയാത്ത യാഥാർഥ്യത്തിന്റെ ചിത്രങ്ങൾ ആണ് ഇന്ദിരയുടെ കാലഘട്ടമെന്ന് കെ സി അഭിലാഷ് പറഞ്ഞു. രാജ്യത്ത് വില വർദ്ധനവും തൊഴിലില്ലായ്മയും മൂലം ജനങ്ങൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും ഇന്ദിരാഗാന്ധി വളർത്തിയെടുത്ത സുവർണ്ണ ഭാരതം തകർച്ചയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് നരേന്ദ്രമോദി ഭരണകാലത്ത് കാണാൻ സാധിക്കുന്നതെന്നും കെ.സി അഭിലാഷ് കുറ്റപ്പെടുത്തി. മുൻ മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ, മുതിർന്ന കോൺഗ്രസ് നേതാവ് എം കെ ശിവരാമൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിന്ദു ബിജു, വിനോദ് തേനം പറമ്പിൽ, സജി താന്നിക്കൽ, പഞ്ചായത്ത് അംഗം ഷൈജു കുര്യൻ, റോയ് തോമസ്,  ബി എസ് എഡിസൺ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments