പട്ടിക്കാട്. ആം ആദ്മി പാർട്ടി പാണഞ്ചേരി പഞ്ചായത്തിൽ വോളണ്ടിയേഴ്‌സ് മാപ്പിങ് നടത്തി. ഒക്ടോബർ 30ന് നടന്ന യോഗത്തിൽ എഎപി മണ്ഡലം സെക്രട്ടറി രാജേഷ് പാർട്ടിയുടെ പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി സാബു, പഞ്ചായത്ത് കൺവീനർ ബാസ്റ്റിൻ എന്നിവർ വോളണ്ടിയർ മാപ്പിങ്ങിനെക്കുറിച്ച് വിശദീകരിച്ചു. ഒന്നാം വാർഡ് കൺവീനർ സ്‌റ്റെഫിൻ ഓൺലൈൻ മാപ്പിങ്ങിന് നേതൃത്വം നൽകി. എഎപി മണ്ഡലം സെക്രട്ടറി അലോഷ്യസ് പഞ്ചായത്ത് ട്രഷറർ മാത്യു ജോർജ് എന്നിവർ പ്രസംഗിച്ചു.


0 Comments