പട്ടിക്കാട്. അനധികൃത മദ്യ വിൽപ്പന നടത്തിയ പട്ടിക്കാട് വടക്കുംപാടം ചള്ളി വീട്ടിൽ തങ്കപ്പൻ മകൻ രവി (54) യെ എക്സൈസ് സംഘം പിടികൂടി. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 50 കുപ്പി മദ്യവുമായി ഇയാളെ തൃശൂർ റേഞ്ച് പ്രിവൻ്റീവ് ഓഫീസർ ടി.ജി.മോഹനനും സംഘവും ചേർന്നാണ് പിടികൂടിയത്. ഡ്രൈ ഡേയുടെ ഭാഗമായി അമിത അളവിൽ മദ്യം ശേഖരിച്ച് അമിത ലാഭം എടുത്തു വിൽക്കുകയായിരുന്നു എന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രതിക്കെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ശിവൻ, എക്സൈസ് ഉദ്യോഗസ്ഥരായ വിശാൽ, റെനിൽ, ലിയോ, ശ്രീജിത്ത്, അരുണ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.


0 Comments