പട്ടിക്കാട്. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 1997-98 എസ്എസ്എൽസി ബാച്ചിന്റെ നേതൃത്വത്തിൽ പൂർവവിദ്യാർത്ഥി സംഗമം നടത്തി. നീലക്കുറിഞ്ഞി എന്ന പേരിൽ അറിയപ്പെടുന്ന ഗ്രൂപ്പ് അംഗങ്ങൾ പത്താം ക്ലാസിലെ തങ്ങളുടെ ക്ലാസ് മുറിയിൽ ഒത്തുകൂടി. ചടങ്ങിൽ ക്ലാസ് ടീച്ചർ ഏലിക്കുട്ടിയേയും, അംബിക ടീച്ചറെയും, ലീന ടീച്ചറേയും മൊമെന്റോ നൽകി ആദരിച്ചു. പൂർവ വിദ്യാർത്ഥി ഫൗസിയ മൊയ്തീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിദ്യാർത്ഥികളായ പീറ്റർ സി.പി, സൈനുദ്ദീൻ, ധന്യ.കെ, പ്രതാപൻ, ജോയ്, സന്ധ്യ ലിപ്‌സി, ബിനേഷ്, വിജോ പീറ്റർ, റിജോയ്, സിജു .സി.ടി തുടങ്ങിയവർ നേതൃത്വം നൽകി.

.jpeg)
0 Comments