സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


പട്ടിക്കാട്. പാണഞ്ചേരി ലയൺസ് ക്ലബ്ബും തൃശ്ശൂർ ഐവിഷൻ കണ്ണാശുപത്രിയും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.പി രവീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഷിബു മാമല അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ആനി ജോയ്, പട്ടിക്കാട് ഗവൺമെൻറ് എൽപി സ്‌കൂൾ പിടിഎ പ്രസിഡന്റ് അജി.പി.ജെ, ക്ലബ്ബ് സെക്രട്ടറി യോഹന്നാൻ, ക്ലബ്ബ് ട്രഷറർ ജോർജ്ജ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്ന് 35 പേർക്ക് തുടർ ചികിത്സ നൽകുമെന്ന് സംഘാടകർ അറിയിച്ചു.



Post a Comment

0 Comments