മണ്ണുത്തി. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ തൃശൂർ പാലക്കാട് സെൻറർ അധ്യാപക സംഘത്തിന്റെ നേതൃത്വത്തിൽ അഖിലലോക സൺഡേസ്‌കൂൾ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലിയും തെരുവുനാടകവും നടത്തി. മണ്ണുത്തി നടന്ന പരിപാടി മണ്ണുത്തി പോലീസ് സബ് ഇൻസ്‌പെക്ടർ ജയൻ എ.എസ് ഉദ്ഘാടനം ചെയ്തു. റവ. ബിജു തോമസ് ബാംഗ്ലൂർ മുഖ്യസന്ദേശം നൽകി. പ്രസിഡന്റ് റവ. ജയ് മാത്യു , റവ. കെ.എസ് തോമസ്, കോഡിനേറ്റർ റെജി വി. മാത്യു, റവ. ഷിബിൻ എന്നിവർ പ്രസംഗിച്ചു. മയക്കുമരുന്നിനെതിരെ വീ കെയർ യു പ്രവർത്തകർ തെരുവ് നാടകം അവതരിപ്പിച്ചു.


0 Comments