എടപ്പലം വാർഡിൽ കുടുംബശ്രീ അഗ്രി ന്യൂട്രി ഗാർഡന് തുടക്കം കുറിച്ചു


പട്ടിക്കാട്: പാണഞ്ചേരി കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പുതിയ പദ്ധതിയായ അഗ്രി ന്യൂട്രി ഗാർഡന് എടപ്പലം പതിനൊന്നാം വാർഡിൽ തുടക്കം കുറിച്ചു. വാർഡിലെ മണ്ടൻചിറ കനാലുംപുറം പ്രദേശത്തെ കർഷകനായ അഗസ്തിയുടെ കൃഷിയിടത്തിലാണ് അഗ്രി ന്യൂട്രി ഗാർഡൻ പ്രവർത്തനം ആരംഭിച്ചത്. വാർഡിലെ മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടുമായ പി പി രവീന്ദ്രൻ പച്ചക്കറിവിളകൾ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് അംഗം മിനി ഭാസ്‌കരൻ പരിപാടിയിൽ മുഖ്യ അതിഥിയായിരുന്നു. വാർഡിലെ സിഡിഎസ് മെമ്പർ സിന്ധു ചടങ്ങിന് നേതൃത്വം നൽകി.



Post a Comment

0 Comments