പീച്ചി. ഗവ എൽപി സ്‌കൂളിൽ വിജയോത്സവവും ഭിന്നശേഷി ദിനാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. രമേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പിടിഎ പ്രസിഡന്റ് ലിമേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ടെസി ബാബു, മാതൃസംഘം പ്രസിഡന്റ് റൂബി ഷാജി, എസ്എസ്ജി അംഗം സിജു മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ തൃശ്ശൂർ ഈസ്റ്റ് ഉപജില്ല കായിക മേളയിൽ 100 മീറ്റർ ഓട്ടത്തിൽ പെൺകുട്ടികളുടെ മിനി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിനർഹയായ അവന്തിക കെ എം, പെൺകുട്ടികളുടെ 50 മീറ്റർ കിഡ്ഡീസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ സഞ്ജന കെ.എസ്., ഈസ്റ്റ് ഉപജില്ല കലോത്സവത്തിൽ മലയാളം, തമിഴ് പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ ഹർഷിതഭാനു പി.എച്ച്, അഭിഷേക് പ്രസാദ്, മഴവില്ല് ബാല ചിത്രരചന മത്സരത്തിൽ വിജയികളായ അളകനന്ദ ടി.വി, ആദിത്യൻ ടി.വി, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടന്ന പ്രസംഗ മത്സരത്തിൽപങ്കെടുത്ത ആഫിയ മരിയ പ്രിൻസ്, ആദിദേവ് കെ.എസ് എന്നീ കുട്ടികളെയും ഉപഹാരം നൽകി ആദരിച്ചു. കൂടാതെ ഈസ്റ്റ് ഉപജില്ലമത്സരത്തിൽ പങ്കെടുത്ത എല്ലാകുട്ടികളെയും വേദിയിൽ അനുമോദിച്ചു. മത്സരത്തിൽ ഉയർന്ന ഗ്രേഡ് നേടിയവരുടെ മത്സര ഇനങ്ങൾ വേദിയിൽ അവതരിപ്പിച്ചു. തുടർന്ന് അധ്യാപകനായ സോമൻ കാര്യാട്ട് കുട്ടികൾക്കുള്ള ബോധവൽകരണ ക്ലാസ്സിന് നേതൃത്വം നൽകി. സ്‌കൂൾ അധ്യാപിക ബിന്ദു, സ്റ്റാഫ് സെക്രട്ടറി ജലജ തുടങ്ങിവർ സംസാരിച്ചു.


0 Comments