പാഠ്യപദ്ധതി പരിഷ്‌കരണം : പട്ടിക്കാട് ഗവ. എൽ.പി സ്‌കൂളിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു.


പട്ടിക്കാട്. കേരള പാഠ്യ പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പട്ടിക്കാട് ഗവ. എൽ.പി സ്‌കൂളിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എം.ജെ അനീഷ് അധ്യക്ഷനായി. വർക്കിംഗ് ഗ്രൂപ്പ് അംഗം ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി   തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം, ഭാഷാ വിദ്യാഭ്യാസം തുടങ്ങിയ 26 ഫോക്കസ് മേഖലകളെ 4 ഗ്രൂപ്പുകളാക്കി തിരിച്ച് രക്ഷിതാക്കൾ, വിവിധ മേഖലകളിലെ വിദഗ്ദർ തുടങ്ങിയവർ ചർച്ച നടത്തുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. പ്രധാന അധ്യാപിക നിർമ്മലാദേവി, അധ്യാപകരായ രതീപ്, നിഷ, പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ പി.വി സുദേവൻ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments