പട്ടിക്കാട്. കർഷക കൂട്ടായ്മയായ പാണഞ്ചേരി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ നാട്ടു ചന്ത തുടങ്ങുന്നു. ഇതിന്റെ ശിലാസ്ഥാപനം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ നിർവഹിച്ചു. കർഷകരുടെ ഉന്നമനത്തിനായി നബാർഡിന്റെ സഹായത്തോടെയാണ് പ്രൊഡ്യൂസർ കമ്പനി നാട്ടു ചന്ത (റൂറൽ ഹട്ട്) പദ്ധതി തുടങ്ങുന്നത്. പദ്ധതിക്ക് വേണ്ടിയുള്ള സ്ഥാപനങ്ങളുടെ നിർമാണ ഉദ്ഘാടനവും ഇന്ന് നടന്നു. പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജോണി കോച്ചേരി അധ്യക്ഷനായ ചടങ്ങിൽ മാനേജിങ്ങ് ഡയറക്ടർ തോമസ് ശാമുവേൽ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസിന ഷാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ബാബു തോമസ്, മാത്യു നൈനാൻ, ഭാസ്‌കരൻ ആദംകാവിൽ, ഷൈലജ വിജയകുമാർ, കെ.സി അഭിലാഷ്, സനൽ വാണിയമ്പാറ, സുഭാഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി.ചാക്കോച്ചൻ, ആരിഫ റാഫി, ജയകുമാർ ആദംകാവിൽ, ബിജോയ് ജോസ്, കൃഷി ഓഫിസർ ടി.ആർ.അഭിമന്യു, തുടങ്ങിയവർ പങ്കെടുത്തു. 20 വർഷമായി പാണഞ്ചേരി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കർഷകരുടെ സംരഭമായ ഫാർമേഴ്‌സ് ക്ലബ്ബാണ് പിന്നിട് ഫാർമമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയായി വളർന്നത്.
.jpeg)

0 Comments