പട്ടിക്കാട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ കൃഷി ഭവന്റെ സഹകരണത്തിൽ നടത്തുന്ന അഗ്രി ന്യൂട്രി ഗാർഡൻ രണ്ടാം ഘട്ട പ്രവർത്തനം താണിപ്പാടത്ത് ആരംഭിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർപേഴ്‌സൻ ഉഷ മോഹൻ, വൈസ് ചെയർപേഴ്‌സൻ മിനി ജോണി, വാർഡ് മെമ്പർ ഇ.ടി ജലജൻ, സിഡിഎസ് പ്രേമ, സിഡിഎസ് എഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments