റിവോൾവിങ് ഫണ്ട് വിതരണം ചെയ്തു

പട്ടിക്കാട്. നാലാം വാർഡ് താണിപ്പാടത്ത് കുടുംബശ്രീ യൂണിറ്റുകൾക്ക് റിവോൾവിങ് ഫണ്ട് വിതരണം ചെയ്തു. ഒമ്പത് യൂണിറ്റുകൾക്ക് 90,000 രൂപയാണ് വിതരണം ചെയ്തത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സനും വാർഡ് മെമ്പറുമായ ഇ.ടി ജലജൻ ഫണ്ടിന്റെ വിതരണോത്ഘാടനം നിർവ്വഹിച്ചു. ആശാവർക്കർ ഉഷ പുഷ്‌കരൻ, ഷൈനി വർഗീസ്, സിഡിഎസ് പ്രേമ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments