സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പുകവലി നിവാരണ ക്ലിനിക്ക് ആരംഭിച്ചു


പട്ടിക്കാട്. വെള്ളാനിക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുകവലി നിവാരണ ക്ലിനിക്ക് ആരംഭിച്ചു. ഇതിന്റെ ഭാഗമായി പട്ടിക്കാട് സെന്ററിൽ ബോധവൽക്കരണ റാലിയും ഫ്‌ലാഷ് മോബും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. തുടർന്നു നടന്ന പൊതുസമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് സാവത്രി സദാനന്ദൻ അധ്യക്ഷയായി.  സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.എസ്. ജയന്തി  ക്ലാസ് എടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ  ജോർജുകുട്ടി, റെജി.വി.മാത്യു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി.ജലജൻ, പഞ്ചായത്തംഗം രേഷ്മ സജീഷ്, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ എന്നിവർ  സംസാരിച്ചു.   ജൂബിലി മിഷൻ ആശുപത്രിയിലെ നാലാം വർഷ  ബി.എസ്സ്.സി നേഴ്‌സിങ് വിദ്യാർത്ഥികളാണ് ഫ്‌ലാഷ് മോബ് നടത്തിയത്. പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ  യുപി വിഭാഗം കുട്ടികൾ റാലിയിൽ അണിനിരന്നു.



Post a Comment

0 Comments