പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു


പട്ടിക്കാട്.  കരിപ്പക്കുന്ന്  മാർ ബസേലിയോസ് ഓർത്തഡോക്‌സ് പള്ളിയുടെ പട്ടിക്കാടുള്ള എംജിഎം കുരിശുപള്ളിയിൽ  നവംബർ 1, 2 തിയതികളിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 37ാമത് ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു. പെരുന്നാൾ ദിനമായ ബുധനാഴ്ച രാവിലെ ശുശ്രൂഷകൾക്ക് ശേഷം പട്ടിക്കാട് ടൗൺ ചുറ്റിവന്ന പ്രദക്ഷിണം കുരിശു പള്ളിയിൽ സമാപിച്ചു. തുടർന്ന് ആശീർവാദം, നേർച്ച, ചികിത്സാ സഹായ വിതരണം എന്നിവ ഉണ്ടായിരുന്നു. വികാരി ഫാ. ഡേവിസ് തങ്കച്ചൻ, സെക്രട്ടറി വർഗീസ് തെക്കേവീട്ടിൽ, ട്രസ്റ്റി പൗലോസ് കൈപ്പനാൽ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments