വിലങ്ങന്നൂർ. കൈരളി വായനശാലയിൽ ഫുട്‌ബോൾ ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ പ്രദർശനം തുടങ്ങി. ലോകകപ്പിന്റെ ആവേശം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ പങ്കാളിത്തത്തോടെ ആണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ കണ്ട് ആസ്വദിക്കാൻ എല്ലാ ഫുട്‌ബോൾ ആരാധകരെയും സ്വാഗതം ചെയ്യുന്നതായി കൈരളി വായനശാല ഭാരവാഹികൾ പറഞ്ഞു.


0 Comments