കുടുംബശ്രീ അഗ്രി ന്യൂട്രി ഗാർഡൻ: വാർഡ് തല ഉദ്ഘാടനം പത്താം വാർഡിൽ നടന്നു


പട്ടിക്കാട്: പാണഞ്ചേരി കുടുംബശ്രീ  സിഡിഎസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പുതിയ പദ്ധതിയായ അഗ്രി ന്യൂട്രി ഗാർഡന്റെ വാർഡ് തല പ്രവർത്തനങ്ങൾക്ക് തെക്കുംപാടം പത്താം വാർഡിൽ  തുടക്കം കുറിച്ചു. ജില്ലാ മിഷൻ കോഡിനേറ്റർ എസ്.സി നിർമ്മൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മാതൃക തോട്ടങ്ങളിൽ വിഷരഹിതമായ പച്ചക്കറികൾ സ്വന്തമായി  ഉൽപാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അനീഷ് മേക്കര, വൈസ് ചെയർപേഴ്‌സൺ മിനി ജോണി, എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. സിഡിഎസ് മെമ്പർ, ബ്ലോക്ക് കോർഡിനേറ്റർ, മറ്റു കുടുംബശ്രീ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എല്ലാ വാർഡുകളിലും അഗ്രി ന്യൂട്രി ഗാർഡൻ മാതൃക തോട്ടങ്ങൾ നിർമ്മിക്കുന്നതിനുള്ള  പച്ചക്കറി തൈകളും ജൈവവളവും എത്തിക്കുന്ന തൈ വണ്ടിയുടെ ഉദ്ഘാടനവും പരിപാടിയിൽ നടത്തി.



Post a Comment

0 Comments