വഴുക്കുംപാറയിൽ വാഹനാപകടം: ഒമ്പത് പേർക്ക് പരിക്ക്


പട്ടിക്കാട്. വഴുക്കുംപാറയിൽ ബസിന് പുറകിൽ ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരായ ഒമ്പത് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. വൈകീട്ട് 3 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം നടന്നത്. വഴുക്കുംപാറ ബസ് സ്റ്റോപ്പിൽ ആളെ ഇറക്കാൻ നിർത്തിയതായിരുന്നു സ്വകര്യ ബസ്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



Post a Comment

0 Comments