പട്ടിക്കാട്. ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ (എകെടിഎ) കുതിരാൻ ഏരിയ കമ്മിറ്റി ഓഫീസ് പട്ടിക്കാട് പ്രവർത്തനം ആരംഭിച്ചു. എകെടിഎ ജില്ലാ സെക്രട്ടറി എം.കെ പ്രകാശൻ ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഏരിയ പ്രസിഡന്റ് ടി.ജെ സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ട്രഷറർ പി.എം പുഷ്പകുമാരി, ജില്ലാ കമ്മിറ്റി അംഗം ജോസ് തേറാട്ടിൽ, ഏരിയ സെക്രട്ടറി ടി.എ ജയ, ഏരിയ ട്രഷറർ ശ്രീനിവാസൻ, മണ്ണുത്തി ഏരിയ സെക്രട്ടറി പങ്കജം ബാലൻ, ഏരിയ പ്രസിഡന്റ് രെജു, ട്രഷറർ ബിജേഷ്, ഏരിയാ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിൽ മുൻകാല പ്രവർത്തകരെ ആദരിച്ചു.


0 Comments